തിരുനെല്ലി: പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലിയിൽ മകൾ പ്രിയങ്കയെത്തി. ക്ഷേത്രത്തിൽ തൊഴുത് ഓർമ്മകൾ സഹപ്രവർത്തകരുമായി പങ്ക് വച്ച് ഒരു മണിക്കൂറോളം സമയം ക്ഷേത്രത്തിലും പരിസരത്തും ചിലവഴിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്. തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രിയങ്ക ഇപ്രകാരം കുറിച്ചു.
"Today, I visited the ancient Thirunelli Temple in Wayanad, Kerala - it is special to me as my father’s ashes were immersed in the Papanasini River that runs beside the temple.
May Lord Mahavishnu always protect the people of Wayanad and bless them with good health and happiness."
വയനാടിലെ പൗരാണികമായ തിരുനെല്ലി ക്ഷേത്രത്തിൽ ഇന്ന് എത്തി. ഈ ക്ഷേത്രത്തിൻ്റെ അരികിലൂടെ ഒഴുകുന്ന പാപനാശിനിയിലാണ് എൻ്റെ പിതാവിൻ്റെ ചിതാഭസ്മം നിമജ്ജനം ചെയ്തത്. വിഷ്ണു ഭഗവാൻ വയനാട്ടിലെ ജനങ്ങളെ എല്ലായ്പ്പോഴും കാത്തു സംരക്ഷിക്കട്ടെ. വയനാട്ടിലെ ജനങ്ങൾക്ക് ആരോഗ്യവും സന്തോഷവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Priyanka Gandhi came to Tirunelli with memories of her father. He prayed for the health and happiness of the people of Wayanad.